സിനിമാ ചിത്രീകരണത്തിനിടെ നടന്‍ കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം

ചെന്നൈ: സര്‍ദാര്‍ 2 സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്മാന്‍ ഏഴുമലയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 20 അടി ഉയരത്തില്‍ നിന്ന് എഴുമല താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also Read ; മലപ്പുറത്ത് സ്‌കൂള്‍വാന്‍ മറിഞ്ഞ് അപകടം ;കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്
ജൂലൈ 15 ന് ആരംഭിച്ച ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം എഴുമലയുടെ വിയോഗത്തില്‍ നിര്‍ത്തിവച്ചു. സംഭവത്തില്‍ ചെന്നൈ പോലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴുമലയുടെ അകാല വിയോഗത്തില്‍ സിനിമാപ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം