#kerala #Top News

‘അവധി താ കളക്ടര്‍ മാമാ’; അവധി പ്രഖ്യാപിക്കാത്ത എറണാകുളം കളക്ടര്‍ക്ക് ട്രോള്‍ പെരുമഴ

എറണാകുളം: കളക്ടര്‍മാര്‍ സ്‌കൂള്‍ അവധിയും പ്രഖ്യാപിക്കുന്നത് ടിവിയില്‍ നോക്കിയിരിക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ന്യൂജന്‍ കാലഘട്ടമാണ്, ഇവിടെ അവധി വേണമെന്ന് അങ്ങോട്ടാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. യെല്ലോ അലര്‍ട്ട് ഉണ്ടായിട്ടും ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാതിരുന്ന എറണാകുളം കളക്ടറുടെ പേജില്‍ അവധി നല്‍കാത്ത കളക്ടറെ പരിഹസിച്ചും ട്രോളിന് വിധേയമാക്കിയും ഫേസ്ബുക്ക് പേജ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ക്ലാസ് റൂം പോലെയാക്കി മാറ്റി വിദ്യാര്‍ഥികള്‍. ചിലര്‍ ആജ്ഞാപിച്ചും ചിലര്‍ അപേക്ഷിച്ചും മറ്റ് ചിലര്‍ അനുനയത്തിലും ഒക്കെ കളക്ടറോട് അവധി ചോദിക്കുന്ന മൂവായിരത്തോളം കമന്റുകളാണ് ഒറ്റ ദിവസം കൊണ്ട് ഔദ്യോഗിക പേജില്‍ നിറഞ്ഞത്.

Also Read ; പരീക്ഷയ്ക്കിടെ ബോര്‍ഡില്‍ ഉത്തരമെഴുതിക്കൊടുത്ത് അധ്യാപകര്‍; കൈയോടെ പൊക്കി വിജിലന്‍സ് സ്‌ക്വാഡ്

വിശാലഹൃദയനായ നമ്മുടെ കളക്ടര്‍ സര്‍ നാളെ അവധി തരുന്നത് ആയിരിക്കും, ഹെവി റെയിന്‍ സര്‍, അവധി താ കളക്ടര്‍ മാമ എന്നിങ്ങനെ ധാരാളം കമന്റുകള്‍ കാണാം. തിരക്ക് മൂലം അവധി പറയാന്‍ മറന്നതാണോ എന്ന് ചോദിക്കുന്ന രക്ഷിതാക്കളെയും ഒപ്പം കാണാം. ഒടുവില്‍ കളക്ടര്‍ക്ക് പറയാനുള്ളത് മറ്റൊരു വ്യക്തി കമന്റിലൂടെ പറഞ്ഞു, ‘ഗോ റ്റു യുവര്‍ ക്ലാസസ്’. ഈ കമന്റുകള്‍ കൊണ്ട് തന്നെ ട്രോള്‍ ഗ്രൂപ്പുകളിലെ താരമാണ് ഇപ്പോള്‍ എറണാകുളം കളക്ടര്‍ .

ബുധനാഴ്ച യെല്ലോ അലര്‍ട്ട് ആയിരുന്നു എറണാകുളം ജില്ലയില്‍ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടരുന്ന മഴയുടെ സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് അവധി പ്രഖ്യാപിക്കും എന്ന് തന്നെയായിരുന്നു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ കരുതിയിരുന്നതെങ്കിലും അദ്ദേഹം പരാതികളിലും പരിവേദനങ്ങളിലും ഒന്നും വഴങ്ങിയില്ല.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *