January 22, 2025
#india #Top Four

ഉത്തര്‍പ്രദേശില്‍ ട്രെയിന്റെ 15 ബോഗികള്‍ക്ക് പാളം തെറ്റി; രണ്ട് മരണം, 25 ലധികം പേര്‍ക്ക് പരിക്ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി. ഗോണ്ടയില്‍ വെച്ച് ദിബ്രുഗഢ് എക്സ്പ്രസിന്റെ (15904) 15 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 25ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Also Read ; അമേരിക്കയിലെ ടി20 ലോകകപ്പ് നടത്തിപ്പ്; ഐസിസിക്ക് 167 കോടിയുടെ നഷ്ടം

ബുധനാഴ്ച രാത്രി 11.35ന് ദിബ്രുഗഢ് എക്സ്പ്രസ് ഛണ്ഡീഗഢില്‍ നിന്നും ദിബ്രുഗഢിലേക്ക് യാത്ര പോവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ജിലാഹി റെയില്‍വേസ്റ്റേഷനും ഗോസായ് ദിഹ്വയ്ക്കും ഇടയിലാണ് ഈ അപകടമുണ്ടായത്.

റെയില്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും 40 അംഗ മെഡിക്കല്‍ സംഘവും 15 ആംബുലന്‍സുകളും സ്ഥലത്തുണ്ട്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. ഒപ്പം ഈ റൂട്ടിലെ 11 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും രണ്ടെണ്ണം റദ്ദാക്കുകയും ചെയ്തു.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *