കേരള സര്‍ക്കാരിനെ രക്ഷിച്ചത് ‘ഉബുണ്ടു’
തിരുവനന്തപുരം: ലോകം മുഴുവന്‍ വിവിധ മേഖലകളെ ബാധിച്ച മൈക്രോസോഫ്റ്റ് കംപ്യൂട്ടര്‍ പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ല. സ്വതന്ത്ര സോഫ്റ്റ്വേയറായ ഉബുണ്ടു അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സര്‍ക്കാര്‍ ഓഫീസ് ശൃംഖലയിലെ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റവും ക്ലൗഡും ഉപയോഗിക്കുന്ന ഐ.ടി. കമ്പനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഡേറ്റാ സെന്റ്‌റും അതില്‍ ഉപയോഗിക്കുന്ന സുരക്ഷാ സോഫ്റ്റ്വേയറിനും ഇ മൈക്രോസോഫ്റ്റുമായി ബന്ധമില്ലാത്തതിനാല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കുന്ന സര്‍ക്കാരിന്റെ ക്ലൗഡ് സംവിധാനവും മൈക്രോസോഫ്റ്റിന്റേതല്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ സ്വതന്ത്ര സോഫ്‌റ്റ്വേര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. അതിനാല്‍ ഇ-ഓഫീസ് സംവിധാനങ്ങള്‍ക്കും ഇ-ട്രഷറിക്കുമൊന്നും തടസ്സമുണ്ടായില്ല. നാമമാത്രമായി ഉപയോഗിക്കുന്ന മൈക്രോ സോഫ്റ്റ് കംപ്യൂട്ടറുകളില്‍ ഭൂരി ഭാഗത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
Also Read ; തൃശ്ശൂര്‍ ജില്ലയില്‍ പകര്‍ച്ചപ്പനി കൂടുന്നു
ടെക്‌നോപാര്‍ക്കില്‍ പല സ്ഥാപനങ്ങളിലും വ്യാഴാഴ്ച രാത്രിമുതല്‍ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിച്ചില്ല. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രവര്‍ത്തനം നേരേയാക്കിയത്. പ്രധാന ബാങ്കുകളുടെയും എ.ടി.എം. ശൃംഖലയുടെയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിട്ടില്ല. ചില ആശുപത്രികളില്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തന തടസ്സം ബുദ്ധിമുട്ടുണ്ടാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം