ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണം: കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിന്റെ മറവില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തില്‍ നടന്ന കോഴ ആരോപണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുളളത്. നാല് പ്രതികളാണ് കേസിലുള്ളത്. കേസിലെ ഒന്നാം പ്രതി ഐവൈഎഫ് മുന്‍ നേതാവും മലപ്പുറം സ്വദേശിയുമായ ബാസിത്താണ്. കോഴിക്കോട് സ്വദേശിയും മുന്‍ എസ് എഫ് ഐ നേതാവുമായ ലെനിന്‍ രാജ്, സുഹൃത്തായ റെഗീസ് പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറി അഖില്‍ സജീവ് എന്നിവരാണ് മറ്റ് പ്രതികള്‍.
Also Read; ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ചാല്‍ പിഴ; വിശദീകരണവുമായി കെ.ബി ഗണേഷ് കുമാര്‍
സെപ്തംബര്‍ 27ന് മലപ്പുറം സ്വദേശിയായ ഹരിദാസനാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കോഴ ആരോപണം ഉന്നയിക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി മന്ത്രിയുടെ പിഎ അഖില്‍ മാത്യു സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച് പണം വാങ്ങിയെന്നായിരുന്നു ആരോപണം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..