ഐഫോണുകളുടെ വില വെട്ടിക്കുറച്ച് ആപ്പിള്‍

മുംബൈ : ബജറ്റില്‍ മൊബൈല്‍ഫോണ്‍ അനുബന്ധഘടകങ്ങളുടെ ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ഐഫോണുകളുടെ വിലയില്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ കുറവുവരുത്തി ആപ്പിള്‍. ഇതനുസരിച്ച് പരമാവധി 6,000 രൂപവരെയാണ് കുറവുവരുക. ഇതനുസരിച്ച് ഐഫോണ്‍ എസ്.ഇ. ഫോണുകള്‍ക്ക് 2,300 രൂപയുടെ കുറവുണ്ടാകും. പ്രോ നിരയിലുള്ള ഫോണിന് 5,100 രൂപയും പ്രോ മാക്‌സ് ഫോണുകള്‍ക്ക് 6,000 രൂപയുമാണ് കുറയുക.
Also Read ; സംസ്ഥാനത്ത് വൊളന്റിയര്‍മാരെ കിട്ടാനില്ല; ‘ഡിജി കേരളം’ വൈകും
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐഫോണ്‍ 13, 14, 15 ഫോണുകള്‍ക്ക് 300 രൂപയുടെ കുറവുണ്ടാകുമെന്നും കമ്പനി അറിയിച്ചു. ആദ്യമായാണ് ആപ്പിള്‍ പ്രോ മോഡലുകളുടെ വിലയില്‍ കുറവുവരുത്തുന്നത്. സാധാരണയായി പുതിയ പ്രോ മോഡലുകള്‍ എത്തിയാല്‍ പഴയവ നിര്‍ത്തുകയാണ് പതിവ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം