ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ; ഇന്ത്യ ഫൈനലില്‍

ദാംബുള്ള (ശ്രീലങ്ക): ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ ഏഷ്യ കപ്പ് ട്വന്റി-20 വനിതാ ക്രിക്കറ്റില്‍ അനായാസജയത്തോടെ ഇന്ത്യ ഫൈനലില്‍. ബംഗ്ലാദേശിനെ പത്തു വിക്കറ്റുകള്‍ക്കാണ് സെമിയില്‍ ഇന്ത്യ തകര്‍ത്തത്. സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ എട്ടിന് 80. ഇന്ത്യ: 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 83. ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.
ശ്രീലങ്ക സെമിയില്‍ പാകിസ്താനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചു. പേസര്‍ രേണുകാ സിങ്ങിന്റെ മൂന്നുവിക്കറ്റ് പ്രകടനവും ഓപ്പണര്‍ സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ചുറിയുമാണ് (55) ഇന്ത്യയുടെ വന്‍ജയത്തിന് കളമൊരുക്കിയത്. രാധായാദവും മൂന്ന് വിക്കറ്റ് വീഴ്ത്തി. നിഗര്‍ സുല്‍ത്താന 51 പന്തില്‍ 32 റണ്‍സ് നേടി. ഇന്ത്യക്കായി ഷെഫാലി 28 പന്തില്‍ 26 റണ്‍സ് കുറിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം