കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വയം ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ സ്വയം ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സ്മാര്‍ട് ഗേറ്റ് (ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍-ട്രഡ് ട്രാവലേഴ്സ് പ്രോഗ്രാം) സജ്ജമായി. തിങ്കളാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഓഗസ്റ്റില്‍ കമ്മിഷന്‍ ചെയ്യും. രാജ്യത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്.
Also Read ; ഒളിമ്പിക് വനിതാ ഫുട്‌ബോളില്‍ ബ്രസീല്‍, സ്‌പെയിന്‍ ടീമുകള്‍ക്ക് ജയം
ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പ് രാജ്യാന്തര ടെര്‍മിനലിലെ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഹാളുകളില്‍ 4 വീതം കൗണ്ടറുകളിലാണ് സ്മാര്‍ട് ഗേറ്റുകള്‍. ഇന്ത്യന്‍ പൗരന്‍മാര്‍ക്കും കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനത്തിലെ സ്മാര്‍ട്ട് ഗേറ്റുകള്‍.
ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കുമാണ് നിലവില്‍ സംവിധാനം ഉപയോഗിക്കാന്‍ കഴിയുക. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ നടത്തണം. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ അപ്ലോഡ് ചെയ്ത് ബയോമെട്രിക് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കാം. എന്റോള്‍മെന്റ് കൗണ്ടറുകള്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഫോറിനേഴ്സ് റീജനല്‍ റജിസ്‌ട്രേഷന്‍ ഓഫിസിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും സജ്ജമാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ഒറ്റത്തവണ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും സ്മാര്‍ട് ഗേറ്റ് സംവിധാനത്തിലുടെ കടന്നു പോകാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകള്‍ പൂരിപ്പിക്കുന്നതിനോ കാത്തു നില്‍ക്കേണ്ടതില്ല.