മുണ്ടക്കെയില്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍

കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നതെന്നും അതില്‍ 30 വീടുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഇതുവരെ 160 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
Also Read; വയനാട്ടിലെ ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പെട്ടു
രക്ഷാപ്രവര്‍ത്തനത്തിനായി ബെയ്‌ലി പാലം നിര്‍മാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം ഇന്നെത്തും. ഡല്‍ഹിയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന വിമാനത്തില്‍ ഇന്ന് രാവിലെ 11.30 ഓടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിക്കും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..