ദുരിതബാധിതര്‍ക്ക് കൈതാങ്ങുമായി നൗഷാദ് ദുരന്തഭൂമിയില്‍… വസ്ത്രങ്ങളും ഭക്ഷണവും എത്തിച്ചു

കൊച്ചി: കേരളക്കരയില്‍ ഓരോ ദുരിതമുണ്ടാകുമ്പോഴും കൈത്താങ്ങുമായി നിരവധിപ്പേര്‍ എത്താറുണ്ട്. അത്തരത്തില്‍ 2018 ല്‍ കേരളം നേരിട്ട ഏറ്റവും വലിയ ദുരിതമായിരുന്നു പ്രളയം. അന്ന് ദുരന്തഭൂമിയില്‍ ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി കേരളക്കരയുടെ സ്‌നേഹവും ആദരവും നേടിയ നൗഷാദ് ഇത്തവണയും മാതൃകയാവുകയാണ്. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍ മലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ജീവിതം നഷ്ടപ്പെട്ടവര്‍ക്ക് തന്നാലാകുന്ന സഹായം എത്തിക്കാന്‍ കൊച്ചിയില്‍ നിന്നും ഓടിയെത്തിയിരിക്കുകയാണ് നൗഷാദ്.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് വാടകയ്ക്ക് ടെമ്പോ ട്രാവലര്‍ വിളിച്ച് തന്റെ കടയില്‍നിന്ന് അത്യാവശ്യം വേണ്ട വസ്ത്രങ്ങളും സുഹൃത്തുക്കള്‍ ശേഖരിച്ച ഭക്ഷണവും മറ്റ് സാധനങ്ങളുമായി നൗഷാദ് ചുരം കയറി. നൈറ്റികള്‍, ടി ഷര്‍ട്ടുകള്‍, തോര്‍ത്തുമുണ്ട്, അടിവസ്ത്രങ്ങര്‍ തുടങ്ങിയവയും അരി, റെസ്‌ക്, വെള്ളം, പഴങ്ങള്‍ തുടങ്ങിയ ഭക്ഷണ സാമഗ്രികളും നൗഷാദ് ക്യാമ്പില്‍ എത്തിച്ചു. യാത്രക്കിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ചികിത്സ തേടേണ്ടി വന്നതിനാല്‍ ബുധനാഴ്ച ഉച്ചയോടെയാണ് വയനാട്ടില്‍ എത്തിയത്. വിവിധ ക്യാമ്പുകളിലെത്തി ദുരിതബാധിതര്‍ക്ക് വസ്തുക്കള്‍ കൈമാറുകയും ചെയ്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..