January 21, 2025
#International

യാത്രക്കാരിയുടെ തലയില്‍ പേന്‍ ; വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്ത് അമേരിക്കന്‍ എയര്‍ലൈന്‍സ്

ന്യൂയോര്‍ക്ക്: ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം അടിയന്തിരമായി ലാന്‍ഡ്‌ചെയ്തു. യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടെന്ന സഹയാത്രികരുടെ പരാതിയിലാണ് വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയതത്. ജൂണ്‍ 15-നായിരുന്നു സംഭവമുണ്ടായത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 2201 ആണ് ഫിനിക്സിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഏഥന്‍ ജുഡെല്‍സണ്‍ എന്ന യാത്രക്കാരന്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.

Also Read ; യുകെയിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു ; കടകളും വീടുകളും തീയിട്ടും കൊള്ളയടിച്ചും പ്രക്ഷോഭകര്‍

എന്താണ് സംഭവമെന്ന് ഭൂരിഭാഗം യാത്രക്കാര്‍ക്കും മനസിലായില്ല. ചില യാത്രക്കാര്‍ പരസ്പരം സംസാരിക്കുന്നത് കേട്ടപ്പോഴാണ് മനസിലായതെന്നും ജുഡെല്‍സണ്‍ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ തലമുടിയിഴകളില്‍ പേനുകള്‍ ഉള്ളതായി രണ്ട് യാത്രക്കാര്‍ കാണുകയും അവര്‍ ഇക്കാര്യം വിമാനത്തിലെ ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്.

അതേസമയം മെഡിക്കല്‍ ഏമര്‍ജന്‍സിയെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് വിമാനം 12 മണിക്കൂര്‍ വൈകുകയും യാത്രക്കാര്‍ക്ക് അധികൃതര്‍ ഹോട്ടലില്‍ താമസ സൗകര്യത്തിനായുള്ള വൗച്ചറുകള്‍ നല്‍കുകയും ചെയ്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *