#india #Top Four

ഡല്‍ഹി പോലീസ് ഇനി മോഡേണാകും; യൂണിഫോമിന് പകരം ടീ ഷര്‍ട്ടും കാര്‍ഗോ പാന്റ്‌സും

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പോലീസുകാര്‍ ഇനി മോഡേണാകും. പോലീസുകാര്‍ക്ക് ഇനി മുതല്‍ ടീ ഷര്‍ട്ടും കാര്‍ഗോ പാന്റ്‌സുമാകും യൂണിഫോം.കൊടും വെയിലത്തും തണുപ്പത്തും ജോലിചെയ്യുന്നവരാണ് ഡല്‍ഹിയിലെ പോലീസുകാര്‍. ഇക്കാര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.

Also Read ; കേരളത്തിന് വേണ്ടതെല്ലാം ചെയ്യും , കേന്ദ്രത്തിന് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും നല്‍കും : പ്രധാനമന്ത്രി നരേന്ദ്രമോദി

പോളോ ടി ഷര്‍ട്ടുകളിലേക്കും ആറ് പോക്കറ്റുള്ള കാര്‍ഗോ പാന്റിലേക്കുമാണ് പോലീസ് മാറുക. യൂണിഫോമിന് പുറമേ ബെല്‍റ്റിലും തൊപ്പിയിലും ഷൂസിലും വരെ മാറ്റങ്ങളുണ്ടാകുമെന്നാണറിയുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ തീരുമാനം നടപ്പില്‍ വരാന്‍ കുറച്ചു സമയമെടുക്കുമെങ്കിലും മോഡേണായ ഡല്‍ഹി പോലീസിനെ കാണാന്‍ കഴിയുമെന്ന കാര്യം ഉറപ്പാണ്. നേരത്തെ ട്രൗസര്‍ മാറ്റി കേരള പോലീസിനെ പാന്റ്സിലേക്ക് മാറ്റിയത് ഉമ്മന്‍ ചാണ്ടി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ്. ആ തരത്തിലൊരു മാറ്റമാണ് ഡല്‍ഹിയിലും നടക്കാന്‍ പോകുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *