January 22, 2025
#kerala #Top Four

തൊടുപുഴ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ് ; തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ചെയതത് ചതിയെന്ന് കോണ്‍ഗ്രസ്

തൊടുപുഴ: ഒട്ടനവധി നാടകീയ രംഗങ്ങള്‍ക്ക് ശേഷം തൊടുപുഴ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ്. മുസ്ലീംലീഗിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. കോണ്‍ഗ്രസിലെ കെ ദീപയേക്കാള്‍ 4 വോട്ടുകള്‍ക്ക് മുന്നിട്ട് സിപിഐഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.

Also Read ; മുല്ലപ്പെരിയാറില്‍ നിലവില്‍ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തെരഞ്ഞെടുപ്പില്‍ അഞ്ച് ലീഗ് അംഗങ്ങളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത്. പിന്നാലെ ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി അധ്യക്ഷന്‍ രംഗത്തെത്തി. ചതിയന്‍ ചന്തുവിന്റെ പണിയാണ് മുസ്ലിം ലീഗ് ചെയ്തതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഇത് ജനാധിപത്യ കേരളം പൊറുക്കില്ലെന്നും തൊടുപുഴ മുനിസിപ്പാലിറ്റി ജനാധിപത്യ വിശ്വാസികളുടെ ഈറ്റില്ലമാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം യുഡിഎഫിന് വേണ്ടി പലവട്ടം വിട്ടുവീഴ്ച്ച ചെയ്ത പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ഞങ്ങളെ വഞ്ചിച്ചുവെന്ന തോന്നല്‍ വന്നപ്പോഴാണ് എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനം എടുത്തതെന്നും അവര്‍ പ്രതികരിച്ചു. കൈക്കൂലിക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ചെയര്‍മാനായിരുന്ന സനീഷ് ജോര്‍ജ് രാജിവെച്ചതിന് പിന്നാലെയാണ് നഗരസഭയില്‍ പുതിയ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

Leave a comment

Your email address will not be published. Required fields are marked *