January 22, 2025
#kerala #Top Four

ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മഞ്ഞ നിറം ; പുതിയ നിയമം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരും

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിന് പിന്നാലെ മറ്റൊരു പുതിയ തീരുമാനവുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ സൈക്കിള്‍ ഒഴികെയുള്ള മറ്റ് ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കളര്‍ കോഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ആംബര്‍ മഞ്ഞ നിറത്തിലുള്ള നിറമായിരിക്കും ഡ്രൈവിംങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് നല്‍കുക. പുതിയ തീരുമാനം ഒക്ടോബര്‍ ഒന്നാം തിയതി മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.

Also Read ; വാരിയെല്ലിനു പൊട്ടല്‍ , കഴുത്തില്‍പാടുകള്‍ ദുരൂഹതകള്‍ ഒഴിയാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുടെ മരണം ; അന്വേഷണം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം

ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലുമായിരിക്കും മഞ്ഞനിറം അടിക്കുക. വാഹനത്തിന്റെ മുന്നിലെ ബോണറ്റിലും ബമ്പറിലും റിയറിലെ ഡോറിലും ബമ്പറിലുമായിരിക്കും മഞ്ഞനിറം നല്‍കുക. റോഡ് സുരക്ഷ പരിഗണിച്ചാണ് വാഹനങ്ങള്‍ക്ക് മഞ്ഞ നിറം നല്‍കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മഞ്ഞ നിറമാകുമ്പോള്‍ തിരക്കേറിയ റോഡുകളിലും മറ്റും ഡ്രൈവിംങ് പരിശീലനത്തിന് ഇറങ്ങുന്ന വാഹനങ്ങളെ റോഡിലൂടെ പോകുന്ന
മറ്റ് വാഹനങ്ങള്‍ക്ക് വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.ഇതിനൊപ്പം വാഹനത്തില്‍ പരിചയകുറവുള്ള ഡ്രൈവര്‍മാര്‍ പരിശീലനാര്‍ഥിയായി എത്തുന്നതിനാല്‍ തന്നെ മറ്റ് ഡ്രൈവര്‍മാരില്‍ നിന്ന് പ്രത്യേക പരിഗണന ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

നിലവില്‍ സംസ്ഥാനത്ത് 6000 ഡ്രൈവിങ് സ്‌കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ ഇത്തരമൊരു തീരുമാനം ഡ്രൈവിങ് സ്‌കൂള്‍ ഉടമകളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. നിലവില്‍ ‘എല്‍’ ബോര്‍ഡും ഡ്രൈവിങ് സ്‌കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗം.

Leave a comment

Your email address will not be published. Required fields are marked *