January 22, 2025
#kerala #Top Four

സിനിമാ സെറ്റില്‍ താരങ്ങള്‍ എത്തുന്നത് ലഹരി ഉപയോഗിച്ച്, ലഹരി ക്രിയേറ്റി വിറ്റി കൂട്ടുമെന്ന് വാദം ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സിനിമാ സെറ്റുകളിലെ വ്യാപക ലഹരി ഉപയോഗത്തെ കുറിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം മദ്യവും മയക്കുമരുന്നും ക്രിയേറ്റിവിറ്റി കൂട്ടുമെന്ന് വാദിച്ചാണ് സിനിമാ സെറ്റുകളില്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇത്തരം ലഹരിയുടെ മറവിലാണ് പലപ്പോഴും ലൈംഗികാതിക്രമം അരങ്ങേറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംവിധായകന്‍ ഉപദ്രവിച്ചെന്ന് തുറന്ന് പറഞ്ഞ നടിയെ സഹപ്രവര്‍ത്തകര്‍ ഒന്നും തന്നെ പിന്തുണച്ചില്ലെന്ന് മാത്രമല്ല് നടിയെ നിശബ്ദയാക്കി മാറ്റുകയും ചെയ്തു.പുതിയകാലത്തെ സ്ത്രീകളുടെ വസ്ത്രധാരണം ശരിയല്ലെന്നാണ് കമ്മിറ്റി അംഗം നടി ശാരദയുടെ അഭിപ്രായം.

Also Read ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; നിയമനടപടിക്ക് ശുപാര്‍ശ , സ്ത്രീത്വത്തെ അപമാനിച്ചതില്‍ കേസെടുക്കാം

അതേസമയം താരദൈവങ്ങളെ സൃഷ്ടിക്കാന്‍ പണം നല്‍കി ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓഡീഷനുകളില്‍, ഷൂട്ടിംഗ് ലൊക്കേഷനുകളില്‍, കിടപ്പുമുറികളില്‍,സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. അതില്‍ പ്രധാന ട്രിഗറിംഗ് ഫാക്ടറുകളിലൊന്നായി പറയുന്നത് മദ്യവും മയക്കുമരുന്നുമാണ്.

മിക്ക താരങ്ങളും മദ്യപിച്ചാണ് ലൊക്കേഷനുകളിലെത്തുന്നത്. ചിലര്‍ മയക്കുമരുന്ന് ഉപയോഗിച്ചെത്തും. ലഹരി ക്രിയേറ്റിവിറ്റി കൂട്ടുമെന്ന് പറഞ്ഞാണ് ഇതൊക്കെ നടക്കുന്നത്. ഇവരെ നിലക്കുനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. സിനിമാ സെറ്റില്‍ സംവിധായകന്‍ ലൈംഗികോപദ്രവം നടത്തിയതിനെ കുറിച്ച് ഹേമ കമ്മിറ്റിക്ക് മുമ്പാകെ തുറന്നുപറയുന്നുണ്ട് ഒരു നടി. സെറ്റില്‍ സംവിധായകനെ എതിര്‍ത്ത് പുറത്തുവന്ന്, ലൊക്കേഷനില്‍ സഹപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞപ്പോള്‍, ആരും ഒന്നും പ്രതികരിച്ചില്ല.മാത്രമല്ല ഒന്നും പുറത്തുപറയേണ്ടെന്നും സഹകരിച്ചേക്കെന്നുമായിരുന്നു സഹപ്രവര്‍ത്തകര്‍ പിന്നെ നടിയോട് പറഞ്ഞത്. സിനിമ മുന്നോട്ട് പോവാന്‍ അങ്ങനെ ചെയ്യണമെന്നായിരുന്നു ന്യായം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പുതുമുഖങ്ങളായെത്തുന്നവരാണ് ചതിക്കുഴികള്‍ പെടുന്നത്. ചതിയെന്ന് തിരിച്ചറിയുമ്പോഴേക്കും വൈകിപോകും. സൂപ്പര്‍ സ്റ്റാറുകളുടെ മാര്‍ക്കറ്റ് വാല്യു പെരുപ്പിച്ച് കാട്ടാന്‍ ഫാന്‍സ് അസോസിയേഷനുകളുണ്ട്.
പണം കൊടുത്ത് പലരെയും അംഗങ്ങളാക്കും. ഈ ഫാന്‍സ് അസോസിയേഷനുകള്‍ മറ്റുള്ളവരെ താറടിച്ച് കാണിക്കും. പണ്ട് തിയേറ്ററുകളില്‍ കൂവി തോല്‍പ്പിക്കും ഇപ്പോള്‍ അത് സൈബര്‍ ബുള്ളിയിംഗുമാണ്. ഈ സൂപ്പര്‍ സ്റ്റാറുകളാണ് പിന്നെ നിര്‍മാതാക്കാള്‍ക്ക് പോലും സംവിധായകനെ കിട്ടണമോ, സിനിമ കിട്ടണമോ എന്ന് തീരുമാനിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട ജോലിസ്ഥലങ്ങളില്‍ മദ്യവും മയക്കുമരുന്നും പൂര്‍ണമായി നിരോധിക്കണമെന്നാണ് ഹേമ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നത്. തുല്യവും മെച്ചപ്പെട്ടതുമായ വേതനം നല്‍കണമെന്നാണ് കമ്മിറ്റിയിലെ മെമ്പറായ വത്സകുമാരി നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, കമ്മിറ്റിയിലെ തന്നെ മൂന്നാം അംഗം നടി ശാരദ ഇതിനെ എതിര്‍ക്കുന്നു. സിനിമയിലെ ഹീറോ ആരാണെന്നാണ് ജനം ആദ്യം ചോദിക്കുക. അതുകൊണ്ട് തുല്യവേതനമെന്ന ആശയത്തോട് യോജിക്കുന്നില്ലെന്നാണ് ശാരദയുടെ അഭിപ്രായം.

 

Leave a comment

Your email address will not be published. Required fields are marked *