സിപിഐ നിലപാട് സ്ത്രീപക്ഷം, തെറ്റ് ചെയ്തവര്‍ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും – ചിഞ്ചുറാണി
കൊല്ലം: എം മുകേഷ് എംഎല്‍എയുടെ രാജി സംബന്ധിച്ച സിപിഐ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സിപിഐ നിലപാട് സ്ത്രീപക്ഷമാണെന്നും ആനിരാജയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിക്കെന്നും ചിഞ്ചുറാണ് പറഞ്ഞു. എത്ര ഉന്നതനായാലും കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്നും ഇരകള്‍ക്ക് നീതി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ സിപിഐയില്‍ ഭിന്നാഭിപ്രായമില്ല സിപിഐയുടെ ദേശീയ നേതാക്കള്‍ പറഞ്ഞത് തന്നെയാണ് പാര്‍ട്ടി നിലപാടെന്നും ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.
Also Read ; നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്
ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുകേഷിന്റെ രാജി സംബന്ധിച്ചുള്ള സിപിഐ നിലപാട് ചര്‍ച്ചയാകും. ധാര്‍മ്മികത മുന്‍നിര്‍ത്തി മുകേഷ് രാജിവെക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടെന്നാണ് സിപിഐഎമ്മിന്റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ മുകേഷ് രാജി വെക്കണമെന്ന ആവശ്യം മുന്നണിയില്‍ തര്‍ക്ക വിഷയമായ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യാതെ പോകാനാകില്ല.
അതേസമയം എംഎല്‍എ ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് മുകേഷ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. കനത്ത സുരക്ഷയിലാണ് യാത്ര. പോകുന്ന വഴികളിലെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൂടിയാകാം ബോര്‍ഡ് നീക്കിയതെന്നും സൂചനയുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..