#kerala #Top Four

തൃശൂര്‍ മരത്താക്കരയിലെ ഫര്‍ണീച്ചര്‍ കടയ്ക്ക് തീപിടിച്ചു

തൃശൂര്‍: തൃശൂര്‍ മരത്താക്കരയിലെ ഫര്‍ണീച്ചര്‍ കടയില്‍ വന്‍ തീപിടിത്തം. ഫര്‍ണീച്ചര്‍ കട പൂര്‍ണമായി കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഫയര്‍ ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകള്‍ എത്തിയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. സംഭവം നടക്കുന്ന സമയത്ത് പ്രദേശത്ത് അതിശക്തമായ മഴ പെയ്തതിനാല്‍ തീ കൂടുതല്‍ ഭാഗത്തേക്ക് വ്യാപിച്ചില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ കട പൂര്‍ണമായും കത്തി നശിച്ചു. ഏകദേശം ഒരുകോടിക്കുമേലെ രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ എങ്ങനെയാണ് ഇതു സംബന്ധിച്ചതെന്ന് മനസിലാവുകയുള്ളൂ.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *