‘നടിക്ക് പണം നല്‍കി സെക്‌സ് ആവശ്യപ്പെട്ടത് എതിര്‍ത്തതിന് സിനിമയില്‍ നിന്നും വിലക്കി’ : സൗമ്യ സദാനന്ദന്‍

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നിരവധി പേരാണ് സിനിമ മേഖലയില്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുന്നത്. ഇപ്പോഴിതാ സംവിധായക സൗമ്യ സദാനന്ദനാണ് തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് തുറന്നു പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമ്യ ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമയില്‍ നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടത് എതിര്‍ത്തതിന് തന്നെ സിനിമയില്‍ നിന്നും വിലക്കിയെന്നാണ് സൗമ്യ സദാനന്ദന്‍ പറഞ്ഞത്.
Also Read ; ഹരിയാനയില്‍ ‘ഇന്‍ഡ്യ’ സഖ്യത്തിന് ആശ്വാസം; കോണ്‍ഗ്രസ് ആം ആദ്മി സഖ്യ ചര്‍ച്ചയില്‍ പുരോഗതി
സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും എഡിറ്റ് ചെയ്‌തെന്നും സൗമ്യ ആരോപിക്കുന്നു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രോജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.
എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയില്‍നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. പുതിയ പ്രോജക്ടുകളുമായി വനിതാ നിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സൗമ്യ പറയുന്നു.
ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കുഞ്ചാക്കോ ബോബന്‍ നായകനായ ‘മാംഗല്യം തന്തുനാനേന’ എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..