സഹപ്രവര്‍ത്തക ശൗചാലയത്തില്‍ വസ്ത്രം മാറുന്നതിന്റെ വീഡിയോ പകര്‍ത്തി ; 54 കാരന്‍ അറസ്റ്റില്‍
ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാര്‍ഡില്‍ സഹപ്രവര്‍ത്തക ശൗചാലയത്തില്‍ യൂണിഫോം മാറുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയയാളെ പോലീസ് പിടികൂടി. തിരുവനന്തപുരം കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടില്‍ ശ്രീകണ്ഠന്‍ നായര്‍ (54) ആണ് സൗത്ത് പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. യുവതി ശൗചാലയത്തില്‍ യൂണിഫോം മാറുന്നതിനിടെയാണ് അടുത്തുള്ള പുരുഷന്‍മാരുടെ ശൗചാലയത്തിന്റെ മുകള്‍ ഭിത്തിയിലൂടെ വീഡിയോ പകര്‍ത്തുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെതന്നെ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയും ഡോക്കിലെ മെക്കാനിക്കല്‍ എന്‍ജിനിയറോട് വിവരം പറയുകയും ചെയ്തു.
തുടര്‍ന്ന് മെക്കാനിക്കല്‍ എന്‍ജിനിയര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ഫോണുകള്‍ പരിശോധിച്ചു. ശ്രീകണ്ഠന്‍ നായരുടെ ഫോണില്‍നിന്നു വീഡിയോ ലഭിച്ചു. ഉടന്‍തന്നെ സൗത്ത് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..