തൃശൂരില്‍ പട്ടാപ്പകല്‍ സിനിമാസ്റ്റൈലില്‍ സ്വര്‍ണക്കവര്‍ച്ച ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: തൃശൂര്‍ കുതിരാനില്‍ പട്ടാപ്പകല്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. സ്വര്‍ണ വ്യാപാരിയേയും സുഹൃത്തിനേയും ആക്രമിച്ചാണ് രണ്ടര കിലോ ഗ്രാം സ്വര്‍ണം കവര്‍ന്നത്. കോയമ്പത്തൂരില്‍ നിന്നും കാറില്‍ കൊണ്ടുവന്നിരുന്ന സ്വര്‍ണാഭരണങ്ങളാണ് മൂന്ന് കാറുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം കവര്‍ന്നത്. കവര്‍ച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കോയമ്പത്തൂരില്‍ സ്വര്‍ണം കൊണ്ടുവന്ന സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തിയതിനു ശേഷം കാറിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. സ്വര്‍ണ വ്യാപാരി തൃശൂര്‍ കിഴക്കേകോട്ട സ്വദേശി അരുണ്‍ സണ്ണിയെയും സുഹൃത്ത് റോജി തോമസിനെയും കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ നിന്ന് ഇരുവരെയും പുറത്തിറക്കിയ ശേഷം സ്വര്‍ണവും കാറും കൈക്കലാക്കി. കവര്‍ച്ചാസംഘം എത്തിയ കാറുകളില്‍ ഇരുവരെയും കയറ്റി. പുത്തൂരില്‍ വച്ച് അരുണ്‍ സണ്ണിയെയും, പാലിയേക്കരയില്‍ വെച്ച് റോജി തോമസിനെയും ഇറക്കി വിടുകയും ചെയ്തു. സംഭവത്തില്‍ പീച്ചി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമികള്‍ എത്തിയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..