ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു; വരന്‍ കടുത്ത കായിക പ്രേമി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു. പോസിഡെക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കട്ട ദത്ത സായ് ആണ് വരന്‍. ഡിസംബര്‍ 22ന് ഉദയ്പുരില്‍ വച്ചാണ് വിവാഹം. 24ന് ഹൈദരാബാദില്‍ റിസപ്ഷന്‍. ഇരു കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമുണ്ട്. എന്നാല്‍ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായത് എന്ന് സിന്ധുവിന്റെ പിതാവ് പി.വി.രമണ പറഞ്ഞു.
Also Read; ട്രിവാന്‍ഡ്രം ക്ലബിന്റെ കൈവശമുള്ള ഭൂമി, ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകള്‍ ഇല്ലെന്ന് സര്‍ക്കാര്‍
സിന്ധു ജനുവരി മുതല്‍ വീണ്ടും മത്സരരംഗത്ത് സജീവമാകുന്നതിലാണ് ഡിസംബറില്‍ തന്നെ കല്യാണം നടത്താന്‍ തീരുമാനിച്ചതെന്നും രമണ പറഞ്ഞു. രണ്ടു വര്‍ഷത്തിലധികം നീണ്ടുനിന്ന കിരീടവരള്‍ച്ചയ്ക്കു ശേഷം കഴിഞ്ഞ ദിവസം സയ്യിദ് മോദി ഇന്റര്‍നാഷനല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ പി.വി സിന്ധു വിജയിച്ചിരുന്നു.
വരനായ വെങ്കട്ട ദത്ത സായ് കടുത്ത കായികപ്രേമി കൂടിയാണ്. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ് വെങ്കട്ട ദത്തയെന്ന്, അദ്ദേഹത്തെ പോസിഡെക്‌സ് ടെക്‌നോളജീസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കമ്പനി സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ സൂചിപ്പിക്കുന്നു. ബാഡ്മിന്റന്‍, ക്രിക്കറ്റ് തുടങ്ങിയ കായിക മേഖലകളും കൃത്യമായി ശ്രദ്ധിക്കുന്നയാളാണെന്ന് ഈ കുറിപ്പിലുണ്ട്. ഫൗണ്ടേഷന്‍ ഓഫ് ലിബറല്‍ ആന്‍ഡ് മാനേജ്‌മെന്റ് എഡ്യുക്കേഷനില്‍നിന്ന് അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സില്‍ ബിരുദം നേടിയ വെങ്കട്ട ദത്ത സായ്, ബെംഗളൂരുവിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍നിന്ന് ഡേറ്റ സയന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്ങില്‍ ബിരുദാനന്തര ബിരുദവും ലിബറല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..