സഹകരണ സംഘം/ ബാങ്കുകളില്‍ 291 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ ബാങ്കുകളിലെ ഒഴിവുകളിലുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 291 ഒഴിവാണുള്ളത്. ഇതില്‍ 264 ഒഴിവ് ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ തസ്തികയിലാണ്. സെക്രട്ടറി-3, അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്-15, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-1, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-7, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയാണ് മറ്റ് തസ്തികകളിലെ ഒഴിവ്.
Also Read; അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിവയ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നിയമനരീതി: പരീക്ഷാബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടേയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.
അപേക്ഷ സമര്‍പ്പിക്കല്‍: ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി www.cseb.kerala.gov.in വഴി ജനുവരി 10 വരെ അപേക്ഷിക്കാം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..