‘ഇന്‍ഡ്യ’മുന്നണിയെ നയിക്കാന്‍ രാഹുല്‍ മതി ; മമതയെ തള്ളി കോണ്‍ഗ്രസ്, മുന്നണിയില്‍ പുതിയ ഭിന്നത

ഡല്‍ഹി: ഇന്‍ഡ്യ മുന്നണിയില്‍ പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. പാര്‍ലമെന്റിലെ പ്രതിഷേധം, തെരഞ്ഞെടുപ്പ് തോല്‍വി എന്നിവ മൂലമുളള ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് ‘ഇന്‍ഡ്യ’ സഖ്യത്തില്‍ തലപ്പത്താര് എന്നതിനെച്ചൊല്ലിയുള്ള പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ‘ഇന്‍ഡ്യ’യെ നയിക്കാന്‍ താന്‍ തയ്യാറെന്ന മമതയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തുവന്നതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്.
Also Read ; ഇന്ദുജയുടെ മരണം ; ഭര്‍ത്താവിന്റെ സുഹൃത്ത് അജാസ് കസ്റ്റഡിയില്‍, അജാസ് ഇന്ദുജയെ മര്‍ദിച്ചിരുന്നുവെന്ന് മൊഴി
‘ഇന്‍ഡ്യ’യെ നയിക്കാന്‍ രാഹുല്‍ ഗാന്ധി മതി എന്നാണ് കോണ്‍ഗ്രസ് നിലപാട്. മമതയുടെ ആഗ്രഹത്തെ കോണ്‍ഗ്രസ് തള്ളുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ബംഗാളി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മമത ബാനര്‍ജി മുന്നണിക്കെതിരെ രംഗത്തുവന്നിരുന്നു. ‘ഇന്‍ഡ്യ’യുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്ടെന്നാണ് മമത തുറന്നുപറഞ്ഞത്. ഒരു പടി കൂടി കടന്ന് അവസരം നല്‍കിയാല്‍ മുന്നണിയുടെ നേതൃസ്ഥാനം താന്‍ ഏറ്റെടുക്കുമെന്നും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്നും മമത പറഞ്ഞിരുന്നു.
അതേസമയം മമതയുടെ തുറന്നു പറച്ചിലിന് പിന്നാലെ മമതയ്ക്ക് പിന്തുണയുമായി എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് സുപ്രിയ സുലെയും രംഗത്തുവന്നിരുന്നു. മമത വന്നാല്‍ തുറന്ന മനസോടെ സ്വാഗതം ചെയ്യുമെന്നും ഞങ്ങള്‍ എല്ലാവരും സന്തോഷത്തിലായിരിക്കുമെന്നും സുപ്രിയ സുലെ എഎന്‍ഐയോട് പറഞ്ഞിരുന്നു. ബംഗാളില്‍ ബിജെപിയെ തുരത്തിയും, വിവിധ ജനക്ഷേമ പദ്ധതികള്‍ അവതരിപ്പിച്ചും മമത മികച്ച ഭരണമാണ് കാഴ്ചവെക്കുന്നത്. സഖ്യത്തിന്റെ യോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുമെന്നും സുപ്രിയ സുലെ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിഷേധങ്ങളില്‍ ഇന്‍ഡ്യ മുന്നണിയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഐക്യമില്ലായിരുന്നു. സംഭല്‍, അദാനി വിഷയങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി മുന്നണിയിലെ പ്രധാന കക്ഷികളൊന്നും രംഗത്തുവന്നിട്ടുണ്ടായിരുന്നില്ല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..