എറണാകുളത്ത് സഹോദരിമാരെ പീഡിപ്പിച്ച കേസ്; കുട്ടികളുടെ അമ്മയേയും പ്രതിചേര്‍ക്കും

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ കുട്ടികളുടെ അമ്മയേയും പ്രതിചേര്‍ക്കും. പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് പ്രതി ധനേഷ് പോലീസിന് നല്‍കിയ മൊഴി. അവസാന മൂന്ന് മാസത്തോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Also Read; സൂരജ് വധം; ഒമ്പത് പ്രതികള്‍ കുറ്റക്കാര്‍; പ്രതികളെല്ലാം സിപിഎമ്മുകാര്‍
പീഡനത്തിനിരയായ കുട്ടികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയുടെ പകര്‍പ്പ് ലഭ്യമായ ശേഷമായിരിക്കും അമ്മയെ പ്രതി ചേര്‍ക്കുക. കുട്ടികളുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടികളുടെ അമ്മ അയ്യമ്പുഴ സ്വദേശിയായ ധനേഷുമായി ബന്ധത്തിലാകുന്നത്. പെണ്‍കുട്ടികളെ രണ്ട് വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടിട്ടുണ്ട്. പെണ്‍കുട്ടികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടികള്‍ക്ക് സിഡബ്ല്യുസി കൗണ്‍സിലിംഗ് നല്‍കും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..