ഉത്സവത്തിനിടെ വെടിവെപ്പ്; യുവാവിന്റെ കഴുത്തിന് പരിക്കേറ്റു

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പില്‍ യുവാവിന്റെ കഴുത്തിന് പരിക്കേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖുമാനാണ് വെടിയേറ്റത്. ഉത്സവത്തിനിടെ ചീട്ട് കളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലുഖുമാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുന്‍കൂട്ടി ആസൂത്രണം ചെയ്തുണ്ടാക്കിയ സംഘര്‍ഷമെന്നാണ് വിവരം.
അതേ സമയം, പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തില്‍ പ്രാദേശികമായി ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായിരുന്നു. കൊടശ്ശേരിയും ചെമ്പ്രശ്ശേരി ഈസ്റ്റും തമ്മിലായിരുന്നു സംഘര്‍ഷം. ഇതിന് പിന്നാലെ ഇന്നലെ രാത്രി നടന്ന ഉത്സവത്തിലും സംഘര്‍ഷം തുടരുകയായിരുന്നു. പെപ്പര്‍ സ്പ്രേയും എയര്‍ ഗണ്ണും അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..