#news #Top Four

മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രം ഇ ഡിക്ക് കൈമാറാന്‍ നിര്‍ദേശിച്ച് അഡീഷണല്‍ സെഷന്‍സ് കോടതി

എറണാകുളം: മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇ ഡിയ്ക്ക് കൈമാറും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. കുറ്റപത്രം ആവശ്യപ്പെട്ട് ഇ ഡി അപേക്ഷ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട ഇടപാടില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ കോടതി കേസെടുത്തിരുന്നു. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി കുറ്റപത്രം പ്രഥമദൃഷ്ട്യാ എറണാകുളം അഡീഷണല്‍ സെഷന്‍ ഏഴാം നമ്പര്‍ കോടതിയാണ് സ്വീകരിച്ചത്.. ഇനി ജില്ലാ കോടതിയില്‍ നിന്ന് ഈ കുറ്റപത്രത്തിന് നമ്പര്‍ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുന്‍പായുള്ള പ്രാരംഭ നടപടികള്‍ കോടതി തുടങ്ങും.

Also Read; വീണ്ടും കാട്ടാന ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

വീണ ടി, ശശിധരന്‍ കര്‍ത്താ തുടങ്ങി 13 പേര്‍ക്കെതിരെ അടുത്ത ആഴ്ചയോടെ കോടതി സമന്‍സ് അയക്കും. തുടര്‍ന്ന് കുറ്റപത്രത്തില്‍ പേരുള്ളവര്‍ അഭിഭാഷകന്‍ വഴി കോടതിയില്‍ ഹാജരാകേണ്ടിവരും. അതെ സമയം കുറ്റപത്രം റദ്ദാക്കാന്‍ ഇവര്‍ക്ക് മേല്‍ക്കോടതികളെയും സമീപിക്കാം. 114 രേഖകള്‍ അടക്കം വിശദമായി പരിശോധിച്ചാണ് കോടതി കുറ്റപത്രത്തില്‍ കേസ് എടുത്തത്. എല്ലാ പ്രതികള്‍ക്കും എതിരെ വിചാരണ നടത്താനുള്ള വിവരങ്ങള്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ഉണ്ട് എന്നും ഈ കുറ്റപത്രം പോലീസ് കുറ്റപത്രത്തിനു സമാനമായി കണക്കാക്കുന്നുവെന്നും വിചാരണ കോടതി ഉത്തരവില്‍ വ്യക്തമാക്കി.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *