ഓപ്പറേഷന്‍ ‘ ബുനിയാന്‍ അല്‍ മര്‍സൂസ്’; ഇന്ത്യക്കെതിരായ ആക്രമണത്തിന് പേരിട്ട് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: ഇന്ത്യക്കുനേരയെുള്ള ആക്രമണത്തിന് പേരിട്ട് പാക്കിസ്ഥാന്‍. ആക്രമണത്തെ ഓപ്പറേഷന്‍ ‘ബുനിയാന്‍ അല്‍ മര്‍സൂസ്’ എന്നാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ വിളിച്ചത്. ബുനിയാന്‍ അല്‍ മര്‍സൂസ് എന്നതിന്റെ അര്‍ത്ഥം ‘ഈയം കൊണ്ടുള്ള ശക്തമായ മതില്‍’ എന്നാണ് .
ഖുറാനില്‍ നിന്നുള്ള ഒരു അറബി വാക്യമാണ് ബുനിയാന്‍ അല്‍ മര്‍സൂസ്. ‘ഉറപ്പുള്ള ഒരു കെട്ടിടം പോലെ അണിനിരന്ന് തന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു’- എന്നാണ് ഖുറാനില്‍ ഈ വാക്കിന്റെ അര്‍ത്ഥമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലക്ഷ്യത്തിനായി പോരാടുന്ന ശക്തമായ മതില്‍ എന്ന് സ്വയം ചിത്രീകരിക്കുന്നതിനായാണ് ഇന്ത്യക്കെതിരായുള്ള ആക്രമണത്തിന് പാകിസ്ഥാന്‍ ഓപ്പറേഷന്‍ ‘ബുനിയാന്‍ അല്‍ മര്‍സൂസ്’ എന്ന പേര് നല്‍കിയിരിക്കുന്നത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…