ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് 5 പേര്‍ മരിച്ചു ; ഷോര്‍ട്ട് സെര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ഗാസിയാബാദില്‍ വീടിന് തീപിടിച്ച് 5 പേര്‍ മരിച്ചു.ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വിവരം അറിഞ്ഞ് എത്തിയ അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് ഒരു സ്ത്രീയെയും കുട്ടിയെയും രക്ഷപ്പെടുത്തി.സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മൂന്ന് നിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മുറിക്കകത്ത് സൂക്ഷിച്ച രാസവസ്തുക്കളും ഫോം ഷീറ്റുകളുമാണ് തീപടര്‍ന്ന് പിടിക്കാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്. മരിച്ചവരില്‍ ഏഴ് വയസ്സുള്ള കുട്ടിയും വയോധികരും ഉള്‍പ്പെട്ടെന്നും പോലീസ് പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മുകളിലത്തെ നിലയിലേക്കും തീ ആളിപ്പടര്‍ന്നതോടെ മുകളില്‍ താമസിക്കുന്നവര്‍ മുറിക്കകത്ത് കുടുങ്ങുകയുമായിരുന്നു. വീടിനകത്തുനിന്ന് കത്തിക്കരിഞ്ഞ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മരിച്ചവര്‍ അഞ്ച് പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.