‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങള്‍ക്ക്’; കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പില്‍ നമുക്ക് കിട്ടുന്ന റിസള്‍ട്ട് ആണ് നമ്മുടെ ഉത്തേജക മരുന്ന്. കേരളത്തിന്റെ ദുര്‍ഭരണങ്ങള്‍ക്ക് ചങ്ങല പൂട്ട് ഇടുന്ന തരത്തില്‍ സീറ്റുകള്‍ നേടണം. ജനങ്ങള്‍ക്ക് ലഭിക്കേണ്ടതായ നന്മയ്ക്ക് തടസം നില്‍ക്കുന്ന ഒരു കുത്തിത്തിരിപ്പിനും വളം കൊടുക്കരുതെന്നും അത് നുള്ളി എടുത്ത് കളയേണ്ടതാണെന്നും സുരേഷ് ഗോപി. പ്രതികരിച്ചു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വര്‍ഷവും നടത്തേണ്ടത്. ജനങ്ങള്‍ നമ്മളെ ഭരണം ഏല്‍പ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളെ പരുവപ്പെടുത്തണം.ഒരു പാര്‍ലമെന്റെറിയനായി തെരഞ്ഞെടുത്താല്‍ നിയമങ്ങള്‍ അനുസരിക്കണം. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്‍ സിനിമാജീവിതം തുടരുമെന്നും രാഷ്ട്രീയത്തില്‍ നിന്ന് ചുരണ്ടാന്‍ നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ ചെയ്ത് സമ്പാദിക്കുന്നതില്‍ ഒരു വിഹിതം ജനങ്ങള്‍ക്ക് നല്‍കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം