#kerala #Top News

‘കേറി വാ മോനേ’; ഓഫ് റോഡ് ജീപ്പില്‍ കയറി മന്ത്രിയുടെ റൈഡ്, വൈബ് ഏറ്റെടുത്ത് കാണികള്‍

ഓഫ് റോഡ് ജീപ്പില്‍ കയറി മന്ത്രിയുടെ റൈഡ്, അതിന്റെ വൈബ് ഏറ്റെടുത്ത് കാണികള്‍. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടത്തുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി സംഘടിപ്പിച്ച ഓഫ് റോഡിങ്ങ് ആവേശകരമായി സമാപിച്ചപ്പോള്‍ താരമായത് മന്ത്രി മുഹമ്മദ് റിയാസാണ്. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയ റിയാസ് ഓഫ് റോഡ് ജീപ്പില്‍ കയറി ഒരു റൈഡ് നടത്തിയതോടെ കണ്ടുനിന്നവരും ഓഫ് റോഡ് പ്രേമികളും ആവേശത്തിലായി. ഓഫ് റോഡ് ഒരു ഒന്നൊന്നര വൈബാണ് എന്ന തലക്കെട്ടോടെ മന്ത്രി വീഡിയോ കൂടി പങ്കുവച്ചതോടെ ശരിക്കുമുള്ള വൈബ് എല്ലാവരുമറിഞ്ഞു.

Also Read ; കര്‍ണാട്ടിക്കിലെയും ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങള്‍ തുടര്‍ച്ചയായി പാടിയ അബി ഇനി മലയാലത്തിലും പാടും

ഇന്ത്യയില്‍ ഏറ്റവുമധികം ഓഫ് റോഡ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത് മലയാളികളാണെന്നും പക്ഷെ കേരളത്തില്‍ അതിനുള്ള സൗകര്യങ്ങള്‍ കുറവാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തില്‍ ഇതിനുള്ള സാധ്യതയുണ്ട്. നിയമപരമായി എല്ലാ പരിരക്ഷയും നല്‍കി ഓഫ് റോഡിനുള്ള എല്ലാ സൗകര്യങ്ങളും കേരളത്തില്‍ ഒരുക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരെയും വിദേശരാജ്യങ്ങളിലുള്ള ഓഫ് റോഡ് പ്രേമികളെയും ഇവിടേക്ക് ആകര്‍ഷിച്ചുകൊണ്ട് ഈ മേഖലയിലെ ടൂറിസം സാധ്യതയെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *