സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്ക്

പാലക്കാട്: ആലത്തൂര്‍ കാട്ടുശ്ശേരിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. സ്‌കൂളില്‍ നിന്ന് കുട്ടികളെ തിരികെ വീട്ടിലെത്തിക്കുന്നതിനിടെ എ.എസ്.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചേരാമംഗലം- മലമ്പുഴ കനാലിലേക്കാണ് ബസ് മറിഞ്ഞത്.
Also Read ; വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളിയായി അംബാനിയുടെ ജിയോ സേഫ് ആപ്പ് രംഗത്ത്
ബസിലുണ്ടായിരുന്നത് ഇരുപത് കുട്ടികളാണ്. അപകടത്തില്‍ നിസാര പരിക്ക് പറ്റിയ കുട്ടികളെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ ആരുടെയും നില ഗുരുതരമല്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം