കോഴിക്കോട് ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആശുപത്രിയിലെ ഫിസിയോതെറാപിസ്റ്റിനെതിരെയാണ് പരാതി നല്‍കിയത്. പതിനെട്ട് വയസുകാരിയാണ് പീഡനത്തിനിരയായത്. ബുധനാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.