#kerala #Top Four

ഇനി അക്ഷയ കേന്ദ്രങ്ങളിലോ ട്രഷറിയിലോ പോകണ്ട, സര്‍ക്കാര്‍ ഓഫീസുകളില്‍ യുപിഐ വഴി പണമടയ്ക്കാം…

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാം. നിലവില്‍ ഇ-രസീത് വഴിയാണ് പണമിയപാടുകള്‍ സ്വീകരിക്കുന്നത്. സംസ്ഥാന ധനവകുപ്പാണ് ഇതിന് അനുമതി നല്‍കിയത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഇപ്പോള്‍ ഇ-രസീതുകള്‍ വഴിയാണ് തുക സ്വീകരിക്കുന്നത്. ഇ-രസീതുകള്‍ പ്രകാരമുള്ള തുക ട്രഷറിയിലോ അക്ഷയ കേന്ദ്രങ്ങളിലോ സ്വീകരിക്കും. ഇതിനുപകരം അതത് ഓഫീസുകളില്‍ തന്നെ ഗൂഗില്‍പേ, ഫോണ്‍പേ തുടങ്ങിയ യു പി ഐ സംവിധാനങ്ങളിലൂടെയും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും പണം സ്വീകരിക്കാനാണ് അനുമതി.ട്രഷറിയിലും അക്ഷയ കേന്ദ്രങ്ങളിലും പോകാതെ ജനങ്ങള്‍ക്ക് പണമടയ്ക്കാനാവും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *