പന്നിപ്പനി: ജാഗ്രത വേണം

വളര്‍ത്തുപണികളിലും കാട്ടുപന്നികളിലും നൂറുശതമാനംവരെ മരണനിരക്കുണ്ടാക്കുന്ന രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. പന്നിപ്പനി സമീപവര്‍ഷങ്ങളില്‍ പന്നിയിറച്ചിവ്യവസായത്തിന് ഒരു വലിയ പ്രതിസന്ധി യായി മാറിയിട്ടുണ്ട്. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമല്ല.
Also Read ; ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ; ഇന്ത്യ ഫൈനലില്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- പുതുതായി ഫാമിലേക്ക് കഴിവതും പന്നികളെ കൊണ്ടുവരാതിരിക്കുക. പുതിയ സ്റ്റോക്ക് എടുക്കുന്നപക്ഷം 30-45 ദിവസം മാറ്റിപ്പാര്‍പ്പിച്ചശേഷം രോഗലക്ഷണമില്ലെന്ന് ഉറപ്പുവരുത്തിമാത്രം മറ്റുമൃഗങ്ങളുമായി സമ്പര്‍ക്കം അനുവദിക്കുക.
- വിശ്വാസ്യതയുള്ള സ്രോതസ്സുകളില്‍നിന്നുമാത്രം പന്നികള്‍ക്കുള്ള തീറ്റയും ഫാം ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വാങ്ങുക.
- ആഫ്രിക്കന്‍ പന്നിപ്പനി നിയന്ത്രണവിധേയമാകുന്നതുവരെ ഫാമിലെ തൊഴിലാളികള്‍ കഴിവതും പുറംലോകവുമായും മറ്റ് പന്നിഫാമുകളുമായും സമ്പര്‍ക്കം പാടില്ല.
- ഫാമിലേക്ക് സന്ദര്‍ശകരെ അനുവദിക്കാതിരിക്കുക. പുറത്തുനിന്ന് വരുന്ന വാഹനത്തിന്റെ ചക്രവും വ്യക്തികളുടെ ചെരിപ്പും രണ്ടുശതമാനം കാസ്റ്റിക് സോഡ, മൂന്നുശതമാനം ബ്ലിച്ചിങ് പൗഡര്‍, നാലുശതമാനം അലക്കുകാരം (സോഡിയം കാര്‍ബണേറ്റ്) അല്ലെങ്കില്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് (3:1000 അളവില്‍) ലായനിയിലോ മുക്കി അണുവിമുക്തമാക്കണം.
- തൊഴിലാളികള്‍ക്ക് ഫാമിലുപയോഗിക്കാന് പ്രത്യേകതരം ബൂട്ടും വസ്ത്രവും നല്‍കുക. ഫാമില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചു വൃത്തിയായി കഴുകുക.
- ഒരിക്കല്‍ വിറ്റൊഴിവാക്കിയ പന്നികളെ വീണ്ടും ഫാമിനുള്ളില്‍ പ്രവേശിപ്പിക്കരുത്.
- കൃത്യമായ വിരയിളക്കലും പോഷകഗുണമുള്ള ഭക്ഷണവും ധാതുലവണങ്ങളും നല്‍കണം.
- പട്ടുണ്ണിനശീകരണത്തിനായി കീടനിയന്ത്രണലായനികള് ഫലപ്രദമായി ഉപയോഗിക്കുക.
- കാട്ടുപന്നികള്‍, വന്യമൃഗങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം തടയുന്നതിന് വൈദ്യുതവേലികള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
- കാക്ക ഉള്‍പ്പെടെയുള്ള പക്ഷികള്‍, മറ്റുമൃഗങ്ങള്‍ എന്നിവ രോഗബാധയേറ്റ പന്നികളുടെ മൃതാവശിഷ്ടങ്ങള്‍ ഫാമിലും പരിസരത്തും കൊണ്ടുവന്നിടാന്‍ ഇടയുണ്ട്. ഇത് പരമാവധി തടയുകയും കണ്ടാല്‍ യഥാസമയം നീക്കംചെയ്യുകയും വേണം. ഫാമും പരിസരവും വൃത്തിയായി സൂക്ഷിക്കണം.