മഴക്കാലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷകള്‍

റോഡുകളിലെ വെള്ളക്കെട്ട് മുതല്‍ വര്‍ധിക്കുന്ന അപകടങ്ങള്‍ വരെ മഴക്കാലം വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ‘റിസ്‌ക്’ നിറഞ്ഞതാണ്. മഴക്കാലവുമായി ബന്ധപ്പെട്ട വാഹനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ഈ ‘റിസ്‌ക്’ കുറയ്ക്കാന്‍ സഹായിക്കും.
പ്രധാനപ്പെട്ട പോളിസികള്‍ പരിചയപ്പെടാം.
എന്‍ജിന്‍ പ്രൊട്ടക്ഷന്‍; മഴക്കാലം കാറിന്റെ എന്‍ജിനു നാശമുണ്ടാക്കിയേക്കാം. പ്രത്യേകിച്ചും വെള്ളം നിറഞ്ഞ പ്രദേശങ്ങളിലൂടെ പതിവായി വാഹനമോടിക്കുകയാണെങ്കില്‍ എന്‍ജിനിലേക്കു വെള്ളം കയറുന്നത് സ്റ്റാന്‍ഡേഡ് കാര്‍ ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്ന് പരിരക്ഷ ലഭിക്കാത്ത തരത്തിലുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണമാകും. അത്തരം സാഹചര്യങ്ങളില്‍ സംരക്ഷണം ലഭിക്കാന്‍ പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്നതാണ് എന്‍ജിന്‍ പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ്, വെള്ളം കയറി എന്‍ജിനു തകരാര്‍ സംഭവിച്ചാല്‍, റിപ്പയര്‍ അല്ലെങ്കില്‍ റീ പ്ലേസ്‌മെന്റിന് ഈ ആഡ്-ഓണ്‍ പരിരക്ഷ സാമ്പത്തിക സംരക്ഷണം നല്‍കുന്നു.
Also Read ;വെല്‍ഫെയര്‍ സെസിന് ധനവകുപ്പിന്റെ അംഗീകാരമില്ല
സീറോ ഡിപ്രീസിയേഷന്‍ പരിരക്ഷ: മറ്റ് ആസ്തികളെപ്പോലെ കാറുകളും കാലക്രമേണ ഡിപ്രീസിയേഷന് വിധേയമാകും. അതായത്, കാറിന്റെ മൂല്യം കാലക്രമേണ കുറയും. സ്റ്റാന്‍ഡേഡ് ഇന്‍ഷുറന്‍സ് പോളിസിയില്‍ വാഹനങ്ങളുടെ മാറ്റിവെച്ച ഭാഗങ്ങളുടെ ഡിപ്രീസിയേഷന്‍ പരിഗണിക്കും. ക്ലെയിം ഉന്നയിക്കുന്ന സമയങ്ങളില്‍, പ്രത്യേകിച്ച് മഴക്കാലത്ത് ഇതു കുറഞ്ഞ പേഔട്ടിനു കാരണമാകും. എന്നാല്‍ കേടായ ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള മുഴുവന്‍ ചെലവും ഒരു ഡിപ്രീസിയേധഷന്‍ കിഴിവുമില്ലാതെ ലഭിക്കുന്നതിന് സഹായിക്കുന്നതാണ് സീറോ ഡിപ്രീസിയേഷന്‍ പരിരക്ഷ. അതിനാല്‍ നിങ്ങള്‍ അധിക ചെലവുകള്‍ വഹിക്കേണ്ടിവരില്ല.
റോഡ്‌സൈഡ് അസിസ്റ്റന്‍സ് പരിരക്ഷ: ബ്രേക്ഡൗണ്‍ അല്ലെങ്കില്‍ അപകടം കാരണം റോഡില്‍ കുടുങ്ങുന്നത് സാധാരണമാണ്. റോഡ്‌സൈഡ് അസിസ്റ്റന്‍സ് പരിരക്ഷ, സഹായത്തിനായി ഒരു വിളിപ്പാടകലെയുണ്ട്. ടോവിങ്, ഇന്ധന വിതരണം, ബാറ്ററി ജംപ്-സ്റ്റാര്‍ട്ട്, സംഭവ സ്ഥലത്തെ ചെറിയ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ സേവനങ്ങള്‍ ഈ ആഡ്-ഓണ്‍ വാഗ്ദാനം ചെയ്യുന്നു. ഈ പരിരക്ഷ ഉപയോഗിച്ച്, മഴയില്‍ കുടുങ്ങിപ്പോകുന്നതിന്റെ ടെന്‍ഷനും അസൗകര്യവും നിങ്ങള്‍ക്ക് ഒഴിവാക്കാം.
കണ്‍സ്യൂമബിള്‍സ് പരിരക്ഷ: വെള്ളം നിറഞ്ഞ റോഡുകളും കനത്ത മഴയും കാറിന്റെ എന്‍ജിന്‍ ഓയില്‍, ബ്രേക്ക് ഓയില്‍, ലുബ്രിക്കന്റുകള്‍, നട്ടുകള്‍, ബോള്‍ട്ടുകള്‍ തുടങ്ങിയ കണ്‍സ്യൂമബിള്‍ ഇനങ്ങളുടെ തേയ്മാനത്തിലേക്കു നയിച്ചേക്കാം. സ്റ്റാന്‍ഡേഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഈ കണ്‍സ്യൂമബിള്‍ ഇനങ്ങളുടെ ചെലവ് പരിരക്ഷിക്കുന്നില്ല. കണ്‍സ്യൂമബിള്‍സ് പരിരക്ഷ ഈ അനുബന്ധ സാധനങ്ങള്‍ മാറ്റിവയ്ക്കുന്നതിനോ വീണ്ടും നിറയ്ക്കുന്നതിനോ ആവശ്യമായ ചെലവ് വഹിക്കും. മഴക്കാലത്തു വരുന്ന അധിക ചെലവുകളില്‍നിന്ന് ഇവ വാഹന ഉടമയെ സംരക്ഷിക്കും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ടയര്‍ പ്രൊട്ടക്ഷന്‍: മഴക്കാലത്ത് റോഡുകളില്‍ കുഴികള്‍ രൂപപ്പെടുന്നതു സാധാരണമാണ്. ഇതുമൂലം ടയറിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. വിള്ളല്‍, വീക്കം, പൊട്ടല്‍ എന്നിവ മൂലം കേടായ ടയറുകള്‍ നന്നാക്കാനോ മാറ്റിസ്ഥാപിക്കാനോ ടയര്‍ പ്രൊട്ടക്ഷന്‍ കവര്‍ സഹായിക്കും. പ്രീമിയം ടയറുകളുടെ വില കണക്കിലെടുക്കുമ്പോള്‍, ഈ പരിരക്ഷ വളരെ പ്രയോജനകരമാണ്.