വയനാട് ദുരന്തം : മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഡോഗ് സ്ക്വാഡ്

മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഡോഗ് സ്ക്വാഡും രംഗത്ത്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയിലാണ് പോലീസിന്റെ കഡാവര്‍, സ്നിഫര്‍ നായകളെ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നത്.
Also Read ; മുണ്ടക്കൈയില്‍ മരണ സംഖ്യ 174 കടന്നു; ഇനി കണ്ടെത്താനുള്ളത് 211 പേരെ
എറണാകുളം സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡില്‍നിന്നാണ് രണ്ട് കഡാവര്‍ നായകളെ തിരച്ചിലിന് എത്തിച്ചിരിക്കുന്നത്. വയനാട് ജില്ലാ പോലീസിന്റെ സ്നിഫര്‍ ഡോഗും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നായകള്‍ നല്കുന്ന സൂചനകള്‍ക്കനുസരിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പലയിടത്തും പരിശോധന നടത്തുന്നത്. ദുരന്തമേഖലയിലേക്ക് കൂടുതല്‍ കഡാവര്‍, സ്നിഫര്‍ നായകളെ എത്തിക്കുമെന്നും വിവരമുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം