#kerala #Top Four

മുസ്ലീംലീഗ് നേതാവും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മലപ്പുറം: മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം.1953 ല്‍ മലപ്പുറത്തായിരുന്നു ജനനം. ബിരുദ പഠനത്തിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കെത്തിയത്.താനൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃ തലത്തിലേക്ക് ഉയര്‍ന്നു വന്നത്. 1992 ലെ ഉപതെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996ലും 2001 ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് എംഎല്‍എയായത്.

Also Read ; മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കനത്ത മഴ ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്ത്

മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ നേതൃത്വത്തിലാണ് കൂടുതലായും ഉണ്ടായിരുന്നത്. മലപ്പുറം ജില്ലാ പ്രസിഡന്റായും മലപ്പുറം ജില്ലാ പഞ്ചായത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

നേരത്തെ, വാഹനാപകടത്തില്‍ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. എങ്കിലും പ്രാദേശിക തലത്തില്‍ ഇടപെടലുകള്‍ നടത്തിയിരുന്നു. പ്രാദേശികമായി ഉയര്‍ന്നുവന്ന നേതാവായിരുന്നതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളേയും തൊഴിലാളികളേയും ചേര്‍ത്തുനിര്‍ത്തുന്ന നിലപാടായിരുന്നു എന്നും കൈക്കൊണ്ടത്. ഭാര്യയും രണ്ട് ആണ്‍മക്കളും ഉണ്ട്.

Leave a comment

Your email address will not be published. Required fields are marked *