മണിയന്‍ പിള്ളരാജു,മുകേഷ്,ഇടവേള ബാബു,ജയസൂര്യ ; നടന്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി

കൊച്ചി: മലയാളത്തിലെ പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലൂടെയാണ് മിനു ആരോപണമുന്നയിച്ചത്. നടന്മാരായ മുകേഷ്,ജയസൂര്യ,മണിയന്‍ പിള്ള രാജു,ഇടവേള ബാബു എന്നിവരും അഡ്വ.ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരുമാണ് ആരോപണവിധേയര്‍. ഇവര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് മിനു ആരോപിക്കുന്നത്.
Also Read ; ഒറ്റ രാത്രികൊണ്ട് 320 ലധികം ‘കത്യുഷ’ റോക്കറ്റുകള്‍ ; ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള
അമ്മയില്‍ അംഗത്വം ലഭിക്കാന്‍ വേണ്ടി ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്നും മിനു ആരോപിച്ചു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് മിനു പറയുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ മണിയന്‍ പിള്ളരാജു ഹോട്ടല്‍ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേ ദിവസം ലൊക്കേഷനില്‍ വച്ച് ദേഷ്യപ്പെട്ടുവെന്നും മിനു ആരോപിച്ചു.
ഇത്തരം അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലാത്തതിനാലാണ് മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായിയെന്നും മിനു പറയുന്നു.