January 22, 2025
#news #Top News

30 അടി ഉയരത്തില്‍ നിന്നുവീണ് ലൈറ്റ്‌ബോയ് മരിച്ച സംഭവം; നിര്‍മാതാവുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

ബെംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ 30 അടി ഉയരത്തില്‍ നിന്നുവീണ് ലൈറ്റ്‌ബോയ് മരിച്ച സംഭവത്തില്‍ കന്നഡ സംവിധായകനും നിര്‍മാതാവും നടനുമായ യോഗരാജ് ഭട്ട് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഭട്ട് സംവിധാനം ചെയ്യുന്ന ‘മാനാഡാ കടലു’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപടകടമുണ്ടായത്. ബെംഗളൂരു മദനായകനഹള്ളിയിലെ സെറ്റില്‍ വെച്ചാണ് തുമക്കൂരു സ്വദേശിയായ മോഹന്‍കുമാര്‍ (24) ഏണിയില്‍ നിന്നുവീണ് മരിച്ചത്.

Also Read; മുഖ്യമന്ത്രിയുടെ സന്ദേശമാണ് എഡിജിപി ആര്‍എസ്എസിനെ അറിയിച്ചത്: കെ മുരളീധരന്‍

സിനിമയുടെ ചിത്രീകരണം നടത്തിയത് മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാതെയാണെന്ന് ആരോപിച്ച് മോഹന്‍കുമാറിന്റെ സഹോദരന്‍ ശിവരാജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. നിര്‍മാതാവിനെക്കൂടാതെ പ്രൊഡക്ഷന്‍ മാനേജര്‍ സുരേഷ് കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ മനോഹര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *