December 27, 2024
#india #Top Four

ജവഹര്‍ സിര്‍ക്കാറിന്റെ രാജി ; സിര്‍ക്കാറിനെ ഫോണില്‍ ബന്ധപ്പെട്ട് മമത ബാനര്‍ജി, അനുനയിപ്പിക്കാന്‍ നീക്കം

കൊല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി ജവഹര്‍ സിര്‍ക്കാറിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ജവഹര്‍ സിര്‍ക്കാറിന്റെ രാജി തീരുമാനത്തെ പുനപരിശോധിക്കണമെന്ന് സിര്‍ക്കാറിനോട് മമത ആവശ്യപ്പെട്ടതായാണ് വിവരം. സിര്‍ക്കാറിന്റെ രാജി പ്രതിപക്ഷം ആയുധമാക്കുമെന്ന് മമതയ്ക്കറിയാവുന്നതു കൊണ്ടാണ് തിടുക്കത്തില്‍ സിര്‍ക്കാറിനെ ബന്ധപ്പെടാന്‍ മമതയെ പ്രേരിപ്പിച്ചത്.

Also Read ; വിഷ്ണുജിത്തിനെ കാണാതായ സംഭവം ; കേസ്  പ്രത്യേക അന്വേഷണ സംഘത്തിന്

ജോലിക്കിടെ ആരോഗ്യപ്രവര്‍ത്തക ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം മമത സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിക്കാട്ടുന്ന മമത സര്‍ക്കാര്‍ എന്തുകൊണ്ട് ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയാന്‍ ശക്തമായ നിലപാടെടുക്കുന്നില്ല എന്നതായിരുന്നു പ്രധാന ആക്ഷേപം. സര്‍ക്കാരിനും കൊല്‍ക്കത്ത പോലീസിനുമെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടെയാണ് മമത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ജവഹര്‍ സിര്‍ക്കാര്‍ രാജിവച്ചത്.

അഴിമതിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത്തില്‍ നിരാശയുണ്ടെന്ന് മമത ബാനര്‍ജിക്ക് നല്‍കിയ കത്തില്‍ സിര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഉന്നത സ്ഥാനം വഹിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ അഴിമതി നടത്തുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആര്‍ജി കറിലെ സംഭവത്തില്‍ കാര്യമായ നടപടി സ്വീകരിക്കാത്ത മമത ബാനര്‍ജിയോട് കഴിഞ്ഞ കുറച്ചുനാളുകളായി സിര്‍ക്കാര്‍ പ്രതിഷേധത്തിലായിരുന്നു. മമത ബാനര്‍ജിയോട് സംസാരിക്കാന്‍ പോലും സിര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സെപ്റ്റംബര്‍ പതിനൊന്നിന് ഡല്‍ഹിയിലെത്തി രാജ്യസഭാ സെക്രട്ടറിയേറ്റിന് സിര്‍ക്കാര്‍ രാജിക്കത്ത് കൈമാറുമെന്നാണ് വിവരം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *