നടി ആലിയ ഭട്ടിന്റെ വ്യാജ ഒപ്പിട്ട് 77 ലക്ഷം തട്ടി; മുന്‍ മാനേജര്‍ അറസ്റ്റില്‍

മുംബൈ: നടി ആലിയ ഭട്ടിന്റെ വ്യാജ ഒപ്പിട്ട് പണം തട്ടിയ മുന്‍ മാനേജര്‍ അറസ്റ്റില്‍. 32കാരിയായ വേദിക പ്രകാശ് ഷെട്ടിയാണ് 77 ലക്ഷം തട്ടിയെടുത്തെന്ന കേസില്‍ ജുഹു പോലീസിന്റെ പിടിയിലായത്. വേദികയെ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും പിന്നീട് മുംബൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. തട്ടിപ്പിന്റെ വ്യാപ്തി അറിയാനും മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.
Also Read; ദേശീയ പണിമുടക്ക്; കേരളത്തില്‍ പൂര്‍ണം
സാമ്പത്തിക ക്രമക്കേടുകള്‍ക്ക് വേദികക്കെതിരെ ആലിയയുടെ അമ്മ സോണി റസ്ദാന്‍ പരാതി നല്‍കി ഏകദേശം അഞ്ച് മാസങ്ങള്‍ക്കുശേഷമാണ് അറസ്റ്റ്. ആലിയ ഭട്ടിന്റെ വ്യാജ ഒപ്പുകള്‍ ഉണ്ടാക്കി രണ്ട് വര്‍ഷത്തിനിടെ വേദിക 77 ലക്ഷം രൂപയുടെ അനധികൃത ഇടപാടുകളാണ് നടത്തിയതെന്ന് പോലീസ് പറയുന്നു.
ആലിയയുടെ പ്രൊഡക്ഷന്‍ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സില്‍നിന്നും നടിയുടെ വ്യക്തിഗത അക്കൗണ്ടുകളില്‍നിന്നുമാണ് പണം തട്ടിയത്. വിശ്വാസവഞ്ചന, വഞ്ചന കുറ്റങ്ങള്‍ എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…