#news #Top Four

തമിഴ്‌നാട്ടില്‍ എണ്ണയുമായി വന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ചു; ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ എണ്ണയുമായി വന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ചു. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്. ഇത് പ്രദേശത്തെ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഗുഡ്സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാള്‍ നേരിട്ട് സന്ദര്‍ശിച്ചു.

Also Read; സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനത്തേക്കും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

‘പൊതുജനം തീപിടിത്തം കാണാന്‍ വരരുത്’ എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തിരുവള്ളൂര്‍ വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകളും വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയിരിക്കുകയാണ്. ആരക്കോണത്ത് നിന്ന് ചെന്നൈയിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *