#news #Top Four

സിപിഎം ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭയിലേക്ക്. രാഷ്ട്രപതി നേരിട്ടാണ് സദാനന്ദനെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തത്. കണ്ണൂര്‍ കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശിയായ സദാനന്ദന്‍ 2016-ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ കൂത്തുപറമ്പില്‍ നിന്നും മത്സരിച്ചിരുന്നു. 1994 ജനുവരി 25-ന് സിപിഐഎം പ്രവര്‍ത്തകരുടെ ആക്രമത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു.

Also Read; തമിഴ്‌നാട്ടില്‍ എണ്ണയുമായി വന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ചു; ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി

സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റെയും അനീതിക്കെതിരായ ചെറുത്തുനില്‍പ്പിന്റെയും പ്രതീകം എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്. ഭീഷണികളും അക്രമവും നേരിട്ടെങ്കിലും രാജ്യത്തിന്റെ വികസനത്തിന് അദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. അധ്യാപകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു. യുവജന ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

സദാനന്ദന്‍ മാസ്റ്ററെ കൂടാതെ ചരിത്രകാരി ഡോ. മീനാക്ഷി ജെയ്ന്‍, ഉജ്ജ്വല്‍ നിഗം, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല എന്നിവരെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വല്‍ നിഗം. മീനാക്ഷി ജെയ്ന്‍ അയോധ്യയെ കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *