#news #Top Four

‘ഇന്ത്യന്‍ 3’ ഷൂട്ട് ഉടന്‍ ആരംഭിക്കും; പ്രതിഫലമില്ലാതെ ജോലി ചെയ്യാന്‍ ഷങ്കറും കമല്‍ഹാസനും

കമല്‍ ഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇന്ത്യന്‍ 2. 1996 ല്‍ വന്ന ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ സിനിമ റീലീസിന് ശേഷം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മോശം തിരക്കഥയുടെയും സംവിധാനത്തിന്റെയും പേരില്‍ മോശം പ്രതികരണങ്ങള്‍ ഏറ്റുവാങ്ങിയ സിനിമ ബോക്‌സ് ഓഫീസിലും വമ്പന്‍ പരാജയമായിരുന്നു. ഒരു മൂന്നാം ഭാഗത്തിനുള്ള സൂചന നല്‍കിക്കൊണ്ടായിരുന്നു ഇന്ത്യന്‍ 2 അവസാനിച്ചത്. എന്നാല്‍ മൂന്നാം ഭാഗം ഉപേക്ഷിച്ചു എന്ന തരത്തില്‍ ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്.

Also Read; കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

മൂന്നാം ഭാഗത്തിന്റെ ബാക്കി ഭാഗത്തിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നും ഇതില്‍ പ്രതിഫലമില്ലാതെ പ്രവര്‍ത്തിക്കാന്‍ കമല്‍ ഹാസനും ഷങ്കറും തീരുമാനിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനെയും റിലീസിനെയും സംബന്ധിച്ച പ്രശ്‌നങ്ങളില്‍ നടന്‍ രജനികാന്ത് ഇടപെട്ടെന്നും ഇതാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാന്‍ കാരണമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇനി ചിത്രീകരിക്കാന്‍ ബാക്കിയുള്ളത് ഒരു പാട്ടും ചില സീനുകളുമാണ്. ഷങ്കറിനും കമല്‍ഹാസനും മികച്ച ഒരു തിരിച്ചുവരകട്ടെ ഈ ചിത്രം എന്നാണ് എല്ലാവരുടേയും പ്രതീക്ഷ.

മൂന്നാം ഭാഗം തിയേറ്റര്‍ റിലീസ് ഒഴിവാക്കി ഒടിടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ 3 തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും വികടന് നല്‍കിയ അഭിമുഖത്തില്‍ ഷങ്കര്‍ പറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോര്‍, ദീപ ശങ്കര്‍ എന്നിവരായിരുന്നു ഇന്ത്യന്‍ 2 ലെ അഭിനേതാക്കള്‍. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് ചിത്രം നിര്‍മിച്ചത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *