ടൈറ്റാനിക് ദുരന്തം പോലെ ദുരന്തമായി ടൈറ്റനും
1912 ല്‍ നോര്‍ത്ത് അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് നടന്ന ടൈറ്റാനിക് ദുരന്തം ആരും മറക്കാനിടയില്ല. 1500 ല്‍ പരം ജീവനെടുത്ത ദുരന്തം നടന്നിട്ട് നൂറ്റാണ്ട് പിന്നിട്ടിട്ടും ടൈറ്റാനിക്കിനോടുള്ള കൗതുകം അവസാനിച്ചിട്ടില്ല എന്ന് വേണം പറയാന്‍. ടൈറ്റാനിക് ദുരന്തത്തിന്റെ പുനരാവിഷ്‌കരണമായ് പറയാവുന്ന ഒരു സിനിമയാണ് 1997 ല്‍ ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ടൈറ്റാനിക്ക് എന്ന ചിത്രം. ദുരന്തത്തിന്റെ തീവ്രത പറഞ്ഞ ബെഞ്ചമിന്‍ ബെക്കേയ്ത്തിന്റെ ദി റെക്ക് ഓഫ് ടൈറ്റാനിക് എന്ന കവിതയും പ്രശസ്തമാണ്. മഞ്ഞ് മലയില്‍ ഇടിച്ച് ഏകദേശം നാല് മണിക്കൂറുകളള്‍ക്ക ശേഷം മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാനഡയിലെ ന്യൂഫൗണ്ട്ലാന്റ് സെന്റ്ജോണ്‍സ് തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുണ്ടെന്നും കണ്ടെത്തിയിരുന്നു.
2015 ല്‍ ഓഷന്‍ഗേറ്റ് ആദ്യമായ് സൈക്ലോപ്സ് എന്ന സമുദ്രപേടകം പരീക്ഷിക്കുകയും തുടര്‍ന്ന് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായ് വിനോദ സഞ്ചാരികള്‍ക്ക് അവസരം നല്‍കാനായ് ടൈറ്റന്‍ എന്ന അന്തര്‍വാഹിനി കപ്പല്‍ നിര്‍മ്മിക്കുകയുമായിരുന്നു. മനുഷ്യന് കാണാന്‍ കഴിയാത്ത സമുദ്രാന്തര്‍ഭാഗത്തെ വിസ്മയക്കാഴ്ചകള്‍ നിങ്ങള്‍ക്കു കാണ്നുള്ള അവസരം ടൈറ്റന്‍ ഒരുക്കുമെന്നായിരുന്നു ഈ യാത്രയെക്കുറിച്ച് ഓഷന്‍ഗേറ്റിന്റെ അവകാശവാദം. മുങ്ങിപ്പോയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചു പേരുമായ് കാനഡയില്‍ നിന്ന് യാത്രതിരിച്ച ടൈറ്റനും തകര്‍ന്നു.
പോളാര്‍ പ്രിന്‍സ് എന്ന കപ്പലായിരുന്നു അന്തര്‍വാഹിനിയെ നിയന്ത്രിച്ചിരുന്നത്. 6.7 മീറ്റര്‍ നീളമുള്ള ടൈറ്റന്‍ അന്തര്‍വാഹിനിക്ക് 4000 മീറ്റര്‍ ആഴത്തിലെത്താനാകും. യാത്രതിരിച്ച് 45 മിനിറ്റുശേഷമാണ് അന്തര്‍വാഹിനിയുമായുള്ള ബന്ധം അറ്റത്. രണ്ടര ലക്ഷം ഡോളറാണ് എട്ട് ദിവസത്തെ യാത്രയ്ക്ക് ഈടാക്കുന്നത്. അന്തര്‍വാഹിനിയില്‍ ശേഷിക്കുന്ന ഓക്സിജന്റെ അളവ് വളരെ കുറവാണ്.
ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരന്‍ ഷഹ്സാദ ദാവൂദ്, മകന്‍ സുലൈമാന്‍, ബ്രിട്ടീഷ് ബിസിനസുകാരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാര്‍ഡിങ്, ടൂറിസം പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓഷ്യന്‍ ഗേറ്റ് ചീഫ് എകസിക്യൂട്ടീവ് സ്റ്റോക്ടണ്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന്‍ പോള്‍ ഹെന്റി നര്‍ജിയോലെറ്റ് എന്നിവരാണ് അന്തര്‍വാഹിനിയിലുള്ളത്.
ലോകത്തിലെ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമാണ് ടൈറ്റന്‍. മറൈന്‍ കമ്പനിയായ ഓഷന്‍ഗേറ്റ് എക്സിപിഡിഷന്‍സിന്റെ ഉടമസ്ഥതയിലാണ് ടൈറ്റന്‍ സമുദ്രപേടകം. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ഏറ്റവും അടുത്ത് കാണആമെന്നതാണ് ഈ സമുദ്രപര്യവേക്ഷണത്തിന്റെ പ്രധാന ആകര്‍ഷണം.
പൈലറ്റ് ഉള്‍പ്പെടെ അഞ്ച്പേര്‍ക്കാണ് ടൈറ്റന്‍ സമുദ്രപേടകത്തില്‍ സഞ്ചരിക്കാനാകുക. പേടകത്തിനുള്ളിലെ സ്ഥിതി തത്സമയം അറിയാന്‍ റിയല്‍ ടൈം ട്രാക്കിങ് സംവിധാനം ഉണ്ട്. ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് വെള്ളത്തിനടിയിലെ കാഴ്ചകള്‍ കാണാനുള്ള സോനാര്‍ സാങ്കേതികവിദ്യയും പേടകത്തിലുണ്ട്. വീഡിയോ, ഫോട്ടോ എന്നിവ പകര്‍ത്താനായ് എച്ച്ഡി ക്യാമറകളും യന്ത്രക്കൈയുമുണ്ട്. സമുദ്രാന്തര്‍ഭാഗത്തേക്ക് പോകുമ്പോഴുണ്ടാകുന്ന ശക്തമായ തണുപ്പിനെ അതിജീവിക്കുന്നതിനായ് ഭിത്തികള്‍ ചൂടുള്ളതാണ്. പേടകത്തിനകത്തെ ഭിത്തിയില്‍ ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു. പേടകത്തിന്റെ മുന്‍ ഭാഗത്തായ് ഒരു ടോയ്ലറ്റുണ്ട്. 96 മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്സിജമാണ് ടൈറ്റനിലുള്ളത്. പേടകത്തിലുള്ളവരുടെ ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കാം.
സമുദ്രാന്തര്‍ഭാഗത്തേക്ക് പോകുമ്പോള്‍ ജിപിഎസ് സംവിധാനം പ്രവര്‍ത്തിക്കില്ല. അതുകൊണ്ട് തന്നെ ടെക്്റ്റ് സന്ദേശങ്ങളിലൂടെയാണ് പേടകത്തിലുള്ളവരുമായ് ബന്ധപ്പെടുന്നത്. സമുദ്രോപരിതലത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പൈലറ്റ് പേടകത്തിലെ വീഡിയോ ഗെയിം കണ്‍ട്രോളര്‍ പ്രവര്‍ത്തിപ്പിക്കും. പൈലറ്റിന് അധികം പരിശീലനം ആവശ്യമില്ലെന്നാണ് കമ്പനി സിഇഒ തന്നെ വ്യക്തമാക്കുന്നത്. കടലിനടിയിലെ മര്‍ദം മനസ്സിലാക്കുന്നതിനായ് സെന്സറുകള്ഘടിപ്പിച്ചിട്ടുണ്