മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു

തൃശൂര്‍: എടക്കളത്തൂരില്‍ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. തൃശൂര്‍ എടക്കളത്തൂര്‍ സ്വദേശിനി ചന്ദ്രമതിയാണ് (68) മരിച്ചത്. 38 കാരനായ മകന്‍ സന്തോഷ് കുടുംബ വഴക്കിനിടെ അമ്മ ചന്ദ്രമതിയെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.
എടക്കളത്തൂരിലെ വാടക വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് എത്തിയ മകന്‍ വെട്ടുകത്തി കൊണ്ട് ചന്ദ്രമതിയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ചന്ദ്രമതിയുടെ തലയ്ക്കും താടിക്കുമാണ് വെട്ടേറ്റത്. വെട്ടിയശേഷം സന്തോഷ് തന്നെയാണ് വിവരം പേരാമംഗലം പോലീസിനെ വിളിച്ച് അറിയിച്ചത്.
Also Read; എസ്എഫ്‌ഐയെ എതിര്‍ത്ത് ഗവര്‍ണര്‍ ഇന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും
പേരാമംഗലം പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ചന്ദ്രമതിയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പോലീസ് ആംബുലന്‍സ് വിളിച്ച് ചന്ദ്രമതിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മരണം സംഭവിച്ചു.