നവകേരള സദസ്സ് അലങ്കോലമാക്കുകയായിരുന്നു ലക്ഷം മുഖ്യമന്ത്രി

കൊല്ലം: പുനലൂരില്‍ നവകേരള സദസ്സില്‍ സംസാരിക്കവെ ഒരാള്‍ പാഞ്ഞടുത്തതിനോടടക്കം പ്രതികരിച്ച് മുഖ്യമന്ത്രി. പരിപാടി അലങ്കോലമാക്കാന്‍ വേണ്ടിയാണ് ഒരാളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എക്‌സക്ലൂസീവ് ആയി ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു ലക്ഷം.
അതിനുവേണ്ടി ക്യാമറയുടെ മുന്നിലേക്ക് എക്സ്‌ക്ലൂസീവ് ആയി ചാടി വീഴുകയായിരുന്നു. ജനങ്ങള്‍ പ്രകോപനം കൂടാതെ സാഹചര്യം കൈകാര്യം ചെയ്തു. പല രൂപത്തിലും പരിപാടി അലങ്കോലപ്പെടുത്താന്‍ വരും. വ്യത്യസ്തമായ പ്രതിഷേധത്തിനാണ് ശ്രമം. എത്ര പ്രതിഷേധം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പുനലൂരില്‍ മുഖ്യമന്ത്രി സംസാരിക്കവെ പാഞ്ഞടുത്തയാളെ പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Also Read; നരഭോജി കടുവ കൂട്ടില്‍