നരഭോജിക്കടുവയെ കുപ്പാടിയിലേക്ക് മാറ്റി

നരഭോജിക്കടുവയെ കുപ്പാടി മൃഗപരിശീലനകേന്ദ്രത്തിലേക്ക് മാറ്റി. കടുവയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലാണ് കടുവയെ താത്ക്കാലികമായി കുപ്പാടി മൃഗപരിശീലനകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്.
വെടിവെച്ച് കൊല്ലാതെ കടുവയെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് നാട്ടുകാര്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയത്. കടുവയെ ജീവനോടെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ വെടിവച്ച് കൊല്ലാനാകില്ലെന്ന് വനംവകുപ്പും അറിയിച്ചു. അതിനാലാണ് കുപ്പാടിയിലേക്ക് കടുവയെ മാറ്റിയിരിക്കുന്നത്.
Also Read; തൃശൂരില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാനില്ല
പ്രജീഷിന്റെ മരണത്തിന്റെ പത്താം നാളാണ് നരഭോജിക്കടുവ കെണിയിലായത്. മൃതദേഹം കിടന്നിരുന്ന കൂടല്ലൂര്‍ കോളനിക്കവലയിലെ തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയ്ക്കായി പ്രത്യേക ഐസൊലേഷന്‍ സൗകര്യമാണ് ഒരുക്കുയിട്ടുള്ളത്.