പതിനെട്ടാംപടി കയറുന്നതിനിടെ പോലീസ് മര്‍ദ്ദിച്ചെന്നു പരാതി

ശബരിമല: ബെംഗളുരു സ്വദേശിയായ തീര്‍ത്ഥാടകനെ പതിനെട്ടാംപടി കയറുന്നതിനിടെ പോലീസ് മര്‍ദ്ദിച്ചെന്ന് പരാതി. ബെംഗളൂരു മൈസുരു റോഡ് ടോള്‍ ഗേറ്റ് കസ്തൂരി വൈ നഗറില്‍ എസ്.രാജേഷിനാണ്(30) മര്‍ദ്ദനമേറ്റ്ത്.പലതവണ അടിച്ചതിനാല്‍ പുറത്ത് ചുവന്ന പാടുണ്ട്.വൈകിട്ടായിരുന്നു സംഭവം ശേഷം സന്നിധാനം ഗവ. ആശുപത്രിയില്‍ രാജേഷിനെ പ്രവേശിപ്പിച്ചിട്ടുണ്ട്.
‘ബെംഗളൂരുവില്‍ നിന്ന് 22 അംഗ സംഘത്തോടൊപ്പമാണ് എത്തിയത്. സംഘാംഗമായ മുരളിയുടെ മകന്‍ 6 വയസ്സുകാരനെ പിടിച്ചുകൊണ്ടാണ് പതിനെട്ടാംപടി ചവിട്ടിയത്. കുട്ടി ഉള്ളതിനാല്‍ വേഗം കുറവായിരുന്നു. നാലാമത്തെ പടി എത്തിയപ്പോള്‍ പോലീസുകാരന്‍ പുറത്തു കൈകൊണ്ട് ആഞ്ഞടിച്ചു. നിലവിളിച്ചു കുഞ്ഞിനെ വലിച്ചു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ 4 തവണകൂടി അടികിട്ടി. പോലീസ് ഉദ്യോഗസ്ഥന്റെ നഖത്തിന്റെ പാടും പുറത്തുണ്ട്.’
ഇതിനെതുടര്‍ന്ന് തീര്‍ത്ഥാടകര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും എഡിഎം അറിയിച്ചിട്ടുണ്ട്. മന്ത്രി കെ രാധാകൃഷ്ണനും സംഭവത്തില്‍ ഇടപെട്ടു.