മൂഈനലി തങ്ങളെ വീല്‍ചെയറിലാക്കുമെന്ന് ഭീഷണി: റാഫി പുതിയകടവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി റാഫി പുതിയകടവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച രാത്രിയാണ് റാഫി ചോദ്യംചെയ്യലിന് ഹാജരായത്. മുഈനലി തങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുമെന്ന് റാഫി പറഞ്ഞു.
Also Read ; ‘അനാരോഗ്യം, അതിശൈത്യം’: പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ എല്‍ കെ അഡ്വാനി പങ്കെടുക്കില്ല
മുഈനലി തങ്ങള്‍ വീല്‍ചെയറിലാക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ റാഫി പുതിയകടവിനെ മലപ്പുറം പോലീസ് കേസെടുത്തിരുന്നു. ഭീഷണിപ്പെടുത്തല്‍, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റാഫിയെ അറസ്റ്റ് ചെയ്തത്. മുഈനലി തങ്ങള്‍ക്ക് പിന്തുണയുമായി ഞായറാഴ്ച വൈകീട്ട് മലപ്പുറം നഗരത്തില്‍ എസ് കെ എസ് എസ് എഫ് പ്രകടനം നടത്തി. മുഈനലി തങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനാണ് സമസ്തയില്‍ ഒരു വിഭാഗത്തിന്റെ തീരുമാനം. മുഈനലി തങ്ങളുമായി കടുത്ത അഭിപ്രായ ഭിന്നതയുണ്ടെങ്കിലും മുസ്ലീം ലീഗി്‌ലെ പ്രധാന നേതാക്കളെല്ലാം പിന്തുണയുമായി എത്തിയിരുന്നു
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം